"അങ്കമാലി ഡയറീസ്' സ്റ്റി​ക്ക​റൊ​ട്ടി​ച്ച കാ​ർ ത​ട​ഞ്ഞ സം​ഭ​വം: വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടുക്കും
Monday, March 20, 2017 10:51 AM IST
ആ​ലു​വ: "അ​ങ്ക​മാ​ലി ഡ​യ​റീ​സ്' എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​നം എ​വി​ടെ ക​ണ്ടാ​ലും ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് റൂ​റ​ൽ എ​സ്പി എ.​വി.​ജോ​ർ​ജ്. കൂ​ടാ​തെ വാ​ഹ​ന ഉ​ട​മ​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​നി​മ​യു​ടെ പ്ര​ച​ര​ണ​ത്തി​ന് താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും സ​ഞ്ച​രി​ച്ച വാ​ഹ​നം സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് ഗ്ലാ​സ് മ​റ​ച്ചി​രു​ന്ന​തി​നാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യോ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ന​ട​പ​ടി​യെ​ടു​ക്കാ​തി​രു​ന്ന​തി​നെ​പ്പ​റ്റി റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് ഡി​വൈ​എ​സ്പി കെ. ​ബി​ജു​മോ​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വാ​ഹ​നം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു ഞായറാഴ്ച ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച യാ​തൊ​രു വി​ശ​ദീ​ക​ര​ണ​വും ഡി​ജി​പി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും, ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ​യും ഡി​ജി​പി​യു​ടെ​യും നി​ർ​ദേ​ശ​മു​ള്ള​താ​ണെ​ന്നും എ​സ്പി പ​റ​ഞ്ഞു.

ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത് ഉൾ​പ്പെ​ടെ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ​തി​രെ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​ണ്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് പോ​ലീ​സി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന് പി​ഴ​ ഈടാ​ക്കാ​തെ വി​ട്ട​യ​ച്ച​തി​നാ​ണ് ഡി​വൈ​എ​സ്പിയോടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ശ​നി​യാ​ഴ്ച മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും സ്റ്റി​ക്ക​റൊ​ട്ടി​ച്ചു മ​റ​ച്ച​നി​ല​യി​ൽ ഒ​രു വാ​ഹ​നം ഡി​വൈ​എ​സ്പി​യും സം​ഘ​വും ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ മു​ന്നി​ലെ ചി​ല്ലൊ​ഴി​കെ മു​ഴു​വ​ൻ ഗ്ലാ​സു​ക​ളും സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ചു മ​റ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.