ഐഡിയ- വൊഡാഫോൺ ലയനം: ഔദ്യോഗിക ധാരണയായി
Monday, March 20, 2017 9:16 AM IST
മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിനിയായ ഐഡിയയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും തമ്മിലുള്ള ലയനത്തിന് ഔദ്യോഗിക ധാരണകളായി. ഇരുസ്ഥാപനങ്ങളും ലയിക്കുന്നതോടെ വോഡാഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്ന് വീതം ഡയറക്ടര്‍മാരെ ബോര്‍ഡിലേയ്ക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യാനും ധാരണയായിട്ടുണ്ട്.

ലയനത്തോടെ രാജ്യത്തെ 40 കോടിയോളം ഉപഭോക്താക്കള്‍ ഇവരുടെ വരിക്കാരാകും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട് കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്നും വ്യവസ്ഥകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.