പതിനായിരത്തിലേറെപ്പേരെ പുറത്താക്കാനൊരുങ്ങി കൊഗ്നിസന്‍റ്
Monday, March 20, 2017 6:45 AM IST
ചെന്നൈ: പ്രമുഖ ഐടി കമ്പനിയായ കൊഗ്നിസന്‍റ് ടെക്നോളജി സൊല്യൂഷൻസ് പതിനായിരത്തിലേറെ ജീവനക്കാരെ പുറത്താക്കാനൊരുങ്ങുന്നു. ഡിജിറ്റൽ സേവനത്തിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായാണ് ആളുകളെ വെട്ടിക്കുറക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആഗോളതലത്തിൽ 2.60 ലക്ഷം ജീവനക്കാരാണ് കമ്പനിയുടെ ഭാഗമായി ജോലി ചെയ്യുന്നത്.

ഇതിൽതന്നെ 75 ശതമാനത്തിലേറെപ്പോർ ജോലിചെയ്യുന്നത് ഇന്ത്യയിലാണ്. അതിൽ ഏകദേശം അഞ്ചു ശതമാനത്തോളം പേർക്കാണ് ഇപ്പോൾ ജോലി നഷ്ടമാകാൻ പോകുന്നത്. പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു ശതമാനം ജീവനക്കാരെ പറഞ്ഞുവിടുന്ന പതിവുപ്രക്രിയയ്ക്ക് പുറമെയാണ് ഇത്തവണ കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.