ജോക്കോവിച്ചും മയാമിയിൽ കളിക്കില്ല
Monday, March 20, 2017 3:23 AM IST
മയാമി: ലോക രണ്ടാം നന്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മയാമി മാസ്റ്റേഴ്സ് ഓപ്പണിൽ നിന്ന് പിന്മാറി. പരിക്ക് ഭേദമാകാത്തതാണ് കാരണമെന്ന് ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ട്വീറ്റിൽ ജോക്കോവിച്ച് വ്യക്തമാക്കി.

നേരത്തെ, ലോക ഒന്നാം നന്പർ ബ്രിട്ടന്‍റെ ആൻഡി മുറെയും ടൂർണമെന്‍റൽ നിന്നും പിന്മാറിയിരുന്നു. കൈമുട്ടിനേറ്റ പരിക്കാണ് മുറെയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.