ആർഎസ്എസുകാർ പിണറായിയെപ്പോലെ കൊലക്കേസ് പ്രതികളല്ലെന്ന് സുരേന്ദ്രൻ
Sunday, March 19, 2017 9:44 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാ‌വ് കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ആർഎസ്എസുകാർ നിയമസഭാ മന്ദിരത്തിന്‍റെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ലെന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആർഎസ്എസ് പ്രവർത്തകർ പിണറായിയെപ്പോലെ കൊലക്കേസ് പ്രതികളല്ലെന്നും സുരേന്ദ്രൻ പോസ്റ്റിൽ കുറിച്ചു.

മര്യാദയ്ക്കു ഭരണം നടത്താനാണ് പിണറായിക്ക് ജനങ്ങൾ വോട്ടു നൽകി വിജയിപ്പിച്ചതെന്നും അത് കൃത്യമായി ചെയ്യാതെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമാക്കി ബിജെപിയെ ആക്ഷേപിക്കാൻ നടക്കേണ്ടെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. യുപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത യോഗി ആദിത്യനാഥിനെതിരെ പിണറായി രൂക്ഷമായ വിമർശനങ്ങ‍ൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിണറായിയെ കടന്നാക്രമിച്ച് സുരേന്ദ്രൻ രംഗത്തെത്തിയത്.

രാഷ്ട്രട്രപതിയെ ആർഎസ്എസുകാരനാക്കാനുള്ള ഭൂരിപക്ഷം പോലും ജനങ്ങൾ തങ്ങൾക്കു നൽകിയിട്ടുണ്ടെന്നും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ചൊറിച്ചിലിനുള്ള മരുന്നു വാങ്ങി പുരട്ടുകയേ വഴിയുള്ളുവെന്നും വ്യക്തമാക്കുന്ന പോസ്റ്റിൽ, ജനങ്ങൽ നൽകുന്ന വിധി മാനിച്ച് അന്തസായി പ്രതിപക്ഷത്തിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.