യോഗി ആദിത്യനാഥ് വെറുപ്പിന്‍റെ പ്രതീകമെന്ന് പിണറായി
Sunday, March 19, 2017 9:03 AM IST
ഹൈദരാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെറുപ്പിന്‍റെയും അസഹിഷ്ണുതയുടെയും പ്രതീകമാണ് ആദിത്യനാഥെന്ന് പിണറായി പറഞ്ഞു. തെലങ്കാന സിപിഎം സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പദയാത്രയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഹൈദരാബാദിലെ സരൂര്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

മോദി സർക്കാരിനെയും പിണറായി രൂക്ഷമായി വിമർശിച്ചു. സാധാരണക്കാരെ അവഗണിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുകയും ചെയ്യുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ പിണറായി നോട്ട് നിരോധനം കൊണ്ട് കേന്ദ്രസർക്കാർ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നും പരിഹസിച്ചു.

English Summary- Pinarayi Vijayan calls Yogi Adityanath a symbol of hatred
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.