കുണ്ടറ പീഡനം: പ്രതിക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി
Sunday, March 19, 2017 6:32 PM IST
കൊല്ലം: കുണ്ടറ പീഡനക്കേസിൽ പെൺകുട്ടിയുടെ മുത്തച്ഛനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പ്രതി കുറ്റം സമ്മതിച്ചതിനാൽ നുണപരിശോധന ആവശ്യമായി വരില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒരു വർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തൽ.

ഇന്ന് വൈകിട്ടോടെയാണ് പെൺകുട്ടിയുടെ മുത്തച്ഛനായ വിക്ടർ എന്നയാളാണ് കേസിലെ പ്രതി എന്ന് പോലീസ് ഉറപ്പിച്ചത്. ഇതിന്‍റെയടിസ്ഥാനത്തിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.