ചരക്ക് വാഹനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്
Sunday, March 19, 2017 2:23 PM IST
തിരുവന്തപുരം: സംസ്ഥാനത്തെ ചരക്ക് വാഹനങ്ങൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാർച്ച് മുപ്പത് മുതൽ അനശ്ചിതകാല സമരം തുടങ്ങുമെന്ന് സംസ്ഥാന ലോറി ഉടമ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ചരക്ക്‌ ലോറിയുൾപ്പെടെയുള്ള വാഹനങ്ങൾക്ക് തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കുന്നതിനുള്ള നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

2000സിസിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്താനുള്ള നീക്കത്തിനെരെയും ശക്തമായി പ്രതിഷേധിക്കുമെന്നും ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
സമരം മുന്നിൽ കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചരക്കെടുക്കുന്നത് ഈ മാസം 25 മുതൽ നിർത്തിവയ്ക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.