ഒ​റ്റ ഇ​ര​ട്ട ശ​ത​ക​വു​മാ​യി സാ​ഹ​യും പു​ജാ​ര​യും; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ
Sunday, March 19, 2017 12:25 PM IST
റാ​ഞ്ചി: ഒ​റ്റ​യും ഇ​ര​ട്ട​യും സെ​ഞ്ചു​റി​യു​മാ​യി ചേ​തേ​ശ്വ​ർ പു​ജാ​ര​യും വൃ​ദ്ധി​മാ​ൻ സാ​ഹ​യും ക​ങ്കാ​രു​ക്ക​ളെ ത​ല്ലി​യും പ്ര​തി​രോ​ധി​ച്ചും മു​ന്നേ​റി​യ​പ്പോ​ൾ ഇ​ന്ത്യ മി​ക​ച്ച ലീ​ഡി​ലേ​ക്ക്. മൂ​ന്നാം ടെ​സ്റ്റി​ന്‍റെ നാ​ലാം ദി​നം പു​ജാ​ര​യു​ടെ ഇ​ര​ട്ട ശ​ത​ക​ത്തി​ന്‍റേ​യും സാ​ഹ​യു​ടെ ശ​ത​ക​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ ഇ​ന്ത്യ മി​ക​ച്ച നി​ല​യി​ലാ​ണ്. മ​ത്സ​രം ഇ​ന്ത്യ​യു​ടെ വ​രു​തി​യി​ലാ​യ​തോ​ടെ സ​മ​നി​ല​യി​ലേ​ക്കാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

പു​ജാ​ര 202 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ൾ സാ​ഹ 117 റ​ൺ​സി​ന് പു​റ​ത്താ​യി. പു​ജാ​ര​യു​ടെ ര​ണ്ടാം ഇ​ര​ട്ട ശ​ത​ക​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ പു​ജാ​ര നേ​ടു​ന്ന ആ​ദ്യ ഇ​ര​ട്ട ശ​ത​ക​വു​മാ​ണി​ത്. 525 പ​ന്തി​ൽ​നി​ന്നാ​ണ് പു​ജാ​ര 202 റ​ൺ​സ് കു​റി​ച്ച​ത്. ഇ​തും റി​ക്കാ​ർ​ഡാ​യി മാ​റി. ഒ​രു ഇ​ന്നിം​ഗ്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ന്ത് നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ബാ​റ്റ്സാ​മാ​ൻ എ​ന്ന റി​ക്കാ​ർ​ഡാ​ണ് പു​ജാ​ര മു​ട്ടി​മു​ട്ടി പേ​രി​ലാ​ക്കി​യ​ത്.

രാ​ഹു​ൽ ദ്രാ​വി​ഡാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ പു​ജാ​ര​യു​ടെ മു​ൻ​ഗാ​മി. ദ്രാ​വി​ഡ് 495 പ​ന്തു​ക​ളാ​ണ് ഒ​രി​ന്നിം​ഗ്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ട്ടി​രി​ക്കു​ന്ന​ത്. 2004 ഏ​പ്രി​ൽ 13 ന് ​പാ​ക്കി​സ്ഥാ​നെ​തി​രാ​യി​രു​ന്നു ഇ​ത്. പ​ക്ഷെ അ​ന്ന് ദ്രാ​വി​ഡ് 270 റ​ൺ​സാ​ണ് സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ ഇ​ന്ത്യ എ​ട്ടി​ന് 556 എ​ന്ന നി​ല​യി​ലാ​ണ്.