യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മു​ഖ്യ​മ​ന്ത്രി​പ​ദം രാ​ഷ്ട്രീ​യ തീ​രു​മാ​ന​മെ​ന്ന് ആ​ർ​എ​സ്എ​സ്
Saturday, March 18, 2017 11:59 PM IST
കോ​യ​മ്പ​ത്തൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​യി​രു​ന്നെ​ന്ന് ആ​ർ​എ​സ്എ​സ്. രാ​ഷ്ട്രീ​യ തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ആ​ദി​ത്യ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. അ​തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ സ​മ്മ​ർ​ദ​മി​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് സ​ഹ സ​ർ കാ​ര്യ​വാ​ഹ് വി. ​ഭാ​ഗ​യ്യ പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭാ​രൂ​പീ​ക​ര​ണ​വും തു​ട​ർ ന​ട​പ​ടി​ക​ളും ബി​ജെ​പി​യാ​ണ് തി​രു​മാ​നി​ക്കു​ക. മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ വോ​ട്ടു​ബാ​ങ്ക് ല​ക്ഷ്യ​മാ​ക്കി തൃ​ണ​മൂ​ൽ സ​ർ​ക്കാ​ർ ക​ടു​ത്ത മു​സ്‍​ലിം​പ്രീ​ണ​നം ന​ട​ത്തു​ക​യാ​ണെ​ന്ന് ഭാ​ഗ​യ്യ ആ​രോ​പി​ച്ചു. ഹി​ന്ദു​ക്ക​ൾ​ക്ക് ര​ക്ഷ​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ദു​ർ​ഗാ​പൂ​ജ​യെ​ക്കെ​തി​രെ മു​സ്‍​ലിം തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.