കാ​ണാ​താ​യ മു​സ്‌​ലിം പു​രോ​ഹി​ത​ർ തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് സു​ഷ​മ
Sunday, March 19, 2017 9:04 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ കാ​ണാ​താ​യ ര​ണ്ട് ഇ​ന്ത്യ​ൻ മു​സ്‌​ലിം പു​രോ​ഹി​ത​രും തി​ങ്ക​ളാ​ഴ്ച നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് അ​റി​യി​ച്ചു. ക​റാ​ച്ചി​യി​ലു​ള്ള സ​യ്യി​ദ് ആ​സി​ഫ് അ​ലി നി​സാ​മി​യു​മാ​യി താ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും സു​ഷ​മ പ​റ​ഞ്ഞു. താ​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​ത്തു​മെ​ന്നും സ​യ്യി​ദ് ആ​സി​ഫ് അ​ലി നി​സാ​മി അ​റി​യി​ച്ച​താ​യി സു​ഷ​മ ട്വീ​റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം പു​രോ​ഹി​ത​രെ ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പാ​ക് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് സ​ർ​താ​ജ് അ​സീ​സും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും ക​ണ്ടു​കി​ട്ടി​യ​താ​യി പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ച​ത്. ഡ​ൽ​ഹി ഹ​സ്രാ​ത് നി​സാ​മു​ദ്ദീ​ൻ അ​ലി​യ ദ​ർ​ഗ​യി​ലെ മു​ഖ്യ പു​രോ​ഹി​ത​ൻ സ​യ്യി​ദ് ആ​സി​ഫ് അ​ലി നി​സാ​മി​യെ​യും (80) അ​ന​ന്ത​ര​വ​ൻ ന​സീം നി​സാ​മി​യെ​യും (60) ആ​ണ് ബു​ധ​നാ​ഴ്ച കാ​ണാ​താ​യ​ത്. പാ​ക്കി​സ്ഥാ​നി​ലെ സൂ​ഫി ദേ​വാ​ല​യം സ​ന്ദ​ർ​ശി​ക്കാ​നും ബ​ന്ധു​ക്ക​ളെ കാ​ണാ​നു​മാ​യി​രു​ന്നു ഇ​രു​വ​രും പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.