വെ​ന​സ്വേ​ല ജ​യി​ലി​ൽ കൂ​ട്ട​ക്കു​ഴി​മാ​ടം
Saturday, March 18, 2017 9:42 PM IST
ക​രാ​ക്കാ​സ്: വെ​ന​സ്വേ​ല ജ​യി​ലി​ൽ കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി. 15 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ‌ മൂ​ന്ന് എ​ണ്ണം ത​ല വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ത​ല ല​ഭി​ച്ചി​ട്ടി​ല്ല. സെ​ന്‍റ​റ​ൽ ഗാ​ർ​സി​യോ സ്റ്റേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ജ​യി​ലി​ൽ 20 ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ മൃ​ത​ദ​ഹേ​ങ്ങ​ൾ ക​ണ്ടേ​ക്കു​മെ​ന്നും ക​രു​തു​ന്നു.

ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് കൂ​ടു​ത​ലാ​ണ്. വി​ചാ​ര​ണ വൈ​കു​ന്ന​തും ജ​യി​ലു​ക​ളി​ല്‍ ത​ട​വു​കാ​രെ കു​ത്തി​നി റ​യ്ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്നു. ജ​യി​ലു​ക​ളി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ത​ട​വു​കാ​രു​ടെ സം​ഘ​ര്‍​ഷ​വും പ​തി​വാ​ണ്.

ജ​യി​ലു​ക​ൾ‌ പ​ല​തും കു​പ്ര​സി​ദ്ധ​ങ്ങ​ളാ​ണ്. ത​ട​വു​കാ​ർ​ക്ക് യാ​തൊ​രു ത​ട​സ​ങ്ങ​ളു​മി​ല്ലാ​തെ ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഭി​ക്കും. മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​വും ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. ക്രി​മി​ന​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​ന് പു​റ​ത്തു​പോ​കാ​ൻ പ​ല ജ​യി​ലി​ലും ത​ട​വു​കാ​രെ അ​നു​വ​ദി​ക്കാ​റു​ണ്ട്. ചി​ല ജ​യി​ലു​ക​ളി​ൽ ഡി​സ്കോ​യും സ്വി​മ്മിം​ഗ് പൂ​ളും പോ​ലു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.