ആലപ്പോയിൽ 11 ഗ്രാമങ്ങൾ സൈന്യം തിരിച്ചു പിടിച്ചു
Sunday, March 19, 2017 1:07 AM IST
ഡമാസ്കസ്: സിറിയൻ സൈന്യം ആലപ്പോയിലെ 11 ഗ്രാമങ്ങൾ ഭീകരരിൽനിന്നു തിരിച്ചു പിടിച്ചു. തക്ഫിരി ഭീകരരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 11 ഗ്രാമങ്ങളും റസം അൽ-കുറുമ്, ഇസ്റ്റേണ്‍ ഉം അൽ-സാലില, വെസ്റ്റേണ്‍ ഉം അൽ-സാലില, ഹസസാഹ്, ഹസാഫ്, അൽ-മഹുജ തുടങ്ങിയ പ്രദേശങ്ങളും സൈന്യം പിടിച്ചെടുത്തു.

ഏഴ് കാർ ബോംബും മൂന്നു ടാങ്കറുകളും നാല് പിക്കപ്പും നിരവധി തോക്കുകളും സൈന്യം ഭീകരരിൽനിന്നു പിടിച്ചെടുത്തു. ഗ്രാമങ്ങളിൽനിന്നു 2,000ത്തോളം മൈനുകളും സൈന്യം നിർവീര്യമാക്കി.