റ​യ​ൽ വി​യ​ർ​ത്തു​ജ​യി​ച്ചു
Saturday, March 18, 2017 8:48 PM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡ് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ത്‌​ല​റ്റി​കോ ബി​ൽ​ബാ​വോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​രിം ബെ​ൻ​സേ​മ​യും ക​സീ​മി​റോ​യും നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു റ​യ​ലി​ന്‍റെ ജ​യം. അ​ഡൂ​രി​സ് ബി​ൽ​ബാ​വോ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ജ​യം റ​യ​ലി​നൊ​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും ക​ളി ന​യി​ച്ച​ത് ബി​ൽ​ബാ​വോ​യാ​യി​രു​ന്നു. പ​ന്ത് കൈ​വ​ശം വ​യ്ക്കു​ന്ന​തി​ലും ഷോ​ട്ട് ഉ​തി​ർ​ക്കു​ന്ന​തി​ലും ബി​ൽ​ബാ​വോ​യാ​ണ് മി​ക​ച്ചു​നി​ന്ന​ത്.

ആ​ദ്യ പ​കു​തി​യി​ൽ ബെ​ൻ​സേ​മ​യു​ടെ ഗോ​ളി​ൽ റ​യ​ൽ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ബി​ൽ​ബാ​വോ അ​ഡൂ​രി​സി​ലൂ​ടെ (65ാം മി​നി​റ്റ്) ക​ടം​മ​ട​ക്കി. മൂ​ന്നു മി​നി​റ്റി​നു ശേ​ഷം റ​യ​ൽ ലീ​ഡ് തി​രി​ച്ചെ​ടു​ത്തു. ക​സീ​മി​റോ​യാ​ണ് റ​യ​ലി​ന് വി​ജ​യ​ഗോ​ൾ സ​മ്മാ​നി​ച്ച​ത്.