ഐ​ശ്വ​ര്യ റാ​യി​യു​ടെ പി​താ​വ് അ​ന്ത​രി​ച്ചു
Saturday, March 18, 2017 5:44 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ടി ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ന്‍റെ പി​താ​വ് കൃ​ഷ്ണ​രാ​ജ് റാ​യ് അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച മും​ബൈ ലീ​ലാ​വ​തി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ ര​ണ്ടാ​ഴ്ച​ക്കു മു​ന്പാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗം​മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നീ​ട് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.