ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിംഗ് റാവത്ത് അധികാരമേറ്റു
Saturday, March 18, 2017 1:43 PM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിംഗ് റാവത്തിന്‍റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ കെ.കെ. പോൾ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്പതു മന്ത്രിമാരും സ്ഥാനമേറ്റു. പ്രധാനമന്ത്രി നേരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ഉത്തരാഖണ്ഡിന്‍റെ ഒന്പതാമത് മുഖ്യമന്ത്രിയാണ് ത്രിവേന്ദ്ര റാവത്ത്. ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച റാവത്ത് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അടുപ്പക്കാരനാണ്. രജപുത്ര സമുദായക്കാരനായ ഇദ്ദേഹം 2007 ൽ ഉത്തരാഖണ്ഡിൽ കൃഷിമന്ത്രിയായിരുന്നു. ഡോയിവാല മണ്ഡലത്തിൽനിന്ന് 24,689 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു റാവത്ത് തെരഞ്ഞെടുക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.