കൊ​ട്ടി​യൂ​ർ പീ​ഡ​നം: ര​ണ്ടാം പ്ര​തി​യും ഹാജരായി
Saturday, March 18, 2017 1:09 AM IST
കേ​ള​കം: കൊ​ട്ടി​യൂ​രി​ൽ വൈ​ദി​ക​ൻ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ൽ പ്ര​തി​യെ സ​ഹാ​യി​ച്ച​തി​ന് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ര​ണ്ടാം പ്ര​തി കൊ​ട്ടി​യൂ​ർ നീ​ണ്ടു നോ​ക്കി സ്വ​ദേ​ശി​നി ത​ങ്ക​മ്മ നെ​ല്ലി​യാ​നി (53) അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പേ​രാ​വൂ​ർ സി​ഐ എ​ൻ. സു​നി​ൽ കു​മാ​ർ മു​മ്പാ​കെ ഹാജരായി. ഇ​തോ​ടെ കേ​സി​ലെ 10 പ്ര​തി​ക​ളി​ൽ നാ​ല് പേ​ർ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്പാ​കെ ഹാജരായി.

വെള്ളിയാഴ്ച മൂന്ന് പ്ര​തി​കൾ ഹാജരായിരുന്നു. ഇ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ​മൂ​ന്നാം പ്ര​തി​യും ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​യ ഡോ. ​സി​സ്റ്റ​ർ ടെ​സി ജോ​സ്, നാ​ലാം​പ്ര​തി ഡോ. ​ഹൈ​ദ​ർ അ​ലി, അ​ഞ്ചാം പ്ര​തി സി​സ്റ്റ​ർ ആ​ൻ​സി മാ​ത്യു എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ 20ന് ​ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി വി​ധിപ​റ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.