കുണ്ടറ പീഡനം: അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് എസ്പി
Saturday, March 18, 2017 10:52 AM IST
കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്‍റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് എസ്പി എസ്. സുരേന്ദ്രൻ. മൂന്നു തവണ ആവശ്യപ്പെട്ടിട്ടും കേസിന്‍റെ റിപ്പോർട്ട് ഡിവൈഎസ്പി നൽകിയില്ല. വീഴ്ചയെ കുറിച്ച് ദക്ഷിണമേഖലാ ഐജിക്ക് പരാതി നൽകിയെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ അമ്മയേയും മുത്തച്ഛനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.