ഐജി മനോജ് എബ്രഹാമിനെതിരേ വിജിലൻസ് അന്വേഷണം
Saturday, March 18, 2017 10:28 AM IST
മൂവാറ്റുപുഴ: അനധികൃത സ്വത്ത് സന്പാദന കേസിൽ ഐജി മനോജ് എബ്രഹാമിനെതിരേ വിജിലൻസ് അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാൻ മൂവാറ്റുപഴ വിജിലൻസ് കോടതി ഉത്തരവിട്ടു.

പത്തനംതിട്ട സ്വദേശി ടി.പി. ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ടയിൽ ക്വാറി മാഫിയയുമായി ബന്ധപ്പെട്ട കേസിൽ മനോജ് എബ്രഹാം ഇടപെടുകയും ഇതിൽനിന്നു നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.

English Summary - Vigilance investigation against IG Manoj Abraham
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.