എഴുത്തുകാരൻ ജോയ്സിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു
Saturday, March 18, 2017 10:01 AM IST
കോട്ടയം: പ്രശസ്ത നോവലിസ്റ്റ് ജോയ്സി(ജോസി വാഗമറ്റം)യുടെ മകൻ ബാലു ജോയ്സി(23) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബംഗളുരുവിലെ ഹമ്മനഹള്ളിയിൽവച്ചായിരുന്നു അപകടം. ബംഗളുരുവിലെ ഐടി കന്പിനിയിലെ ജോലി അവസാനിപ്പിച്ച് യുകെയിലേക്ക് പോകാൻ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രി ഒന്പതോടെ കോട്ടയം നട്ടാശേരി വായനശാലയ്ക്കു സമീപമുള്ള ചൊവ്വാറ്റുകുന്നേൽ വസതിയിൽ എത്തിക്കും.

ഇടുക്കി മുരിക്കാശേരി ഇടയാൽ കുടുംബാംഗം സാലമ്മ(ബംഗളുരു)യാണ് മാതാവ്. സഹോദരങ്ങൾ മനു ജോയ്സി (സീരിയൽ സംവിധായകൻ), മീനു, സാനു. പാലാ തീക്കോയി സ്വദേശിയായ ജോയ്സിയുടെ കുടുംബം ഏറെക്കാലമായി കോട്ടയത്താണ് താമസം. സംസ്കാരം ഞായറാഴ്ച 2.30ന് പാറന്പുഴ ബത്‌ലഹേം പള്ളിയിൽ.

English Summary- Malayalam writer Joycy's son killed in accident