ഇറോം ശർമിള കേരളത്തിൽ: ബിജെപിയുടേത് പണക്കൊഴുപ്പിന്‍റെ വിജയമെന്ന് വിമർശനം
Monday, March 13, 2017 7:16 PM IST
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടർന്ന് രാഷ്ട്രീയം ഉപേക്ഷിച്ച മണിപ്പുർ ഉരുക്കുവനിത ഇറോം ശർമിള കേരളത്തിലെത്തി. മണിപ്പൂർ ജനത ഉണരേണ്ടതുണ്ടെന്ന് ഇറോം പറഞ്ഞു. ബിജെപി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയത് പണക്കൊഴുപ്പിന്‍റെയും കൈയൂക്കിന്‍റെയും പിൻബലത്തിലാണെന്നും അവർ കുറ്റപ്പെടുത്തി. എല്ലാത്തിൽ നിന്നും വിട്ടു നിൽക്കാനാണ് കേരളത്തിലെത്തിയതെന്നും അവർ വ്യക്തമാക്കി. ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തിൽ അവർ ഉണ്ടാകുമെന്നാണ് വിവരം.

കേരളത്തിലെത്തുന്ന വിവരം കഴിഞ്ഞ ദിവസം ഇറോം തന്നെയാണ് വ്യക്തമാക്കിയത്. പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. എന്നാൽ അവർ നോട്ടയ്ക്കും പിന്നിലായി വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.