പി​എ​ഫി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാൻ ആ​ധാ​ർ വേ​ണ്ട; ന​ട​പ​ടി പി​ൻ​വ​ലി​ച്ചു
Tuesday, February 28, 2017 11:39 AM IST
ന്യൂ​ഡ​ൽ​ഹി: പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പി​ൻ​വ​ലി​ച്ചു. പി​എ​ഫ് അ​ക്കൗ​ണ്ടി​ൽ നി​ന്നു തു​ക ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ പി​ൻ​വ​ലി​ക്കു​ന്ന​തി​നു ആ​ധാ​ർ ന​ന്പ​ർ ന​ൽ​ക​ണ​മെ​ന്ന​തു നി​ർ​ബ​ന്ധ​മ​ല്ലെ​ന്നു ഇ​പി​എ​ഫ്ഒ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. പ​ത്ത് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത സ​ർ​വീ​സു​ള്ള​വ​ർ​ക്ക് 10 സി ​അ​പേ​ക്ഷാ ഫോ​മി​ലൂ​ടെ പ​ണം അ​ന്തി​മ​മാ​യി പി​ൻ​വ​ലി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​പി​എ​ഫ് തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രേ ഉ​ണ്ടാ​യ എ​തി​ർ​പ്പു​ക​ളെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി പി​ൻ​വ​ലി​ക്കാ​ൻ ഇ​പി​എ​ഫ്ഒ തീ​രു​മാ​നി​ച്ച​ത്. ഇ​പി​എ​ഫ് അ​ക്കൗ​ണ്ടു​ള്ള​വ​ർ ആ​ധാ​ർ ന​ന്പ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു നേ​ര​ത്തെ ഫെ​ബ്രു​വ​രി 28 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​ത് മാ​ർ​ച്ച് 31 വ​രെ നീ​ട്ടി. ഇ​താ​ണ് പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ച്ച​ത്.

പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള 10 സി ​ഫോം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യി​രി​ക്കി​ല്ല. എ​ന്നാ​ൽ, പെ​ൻ​ഷ​ൻ തു​ക ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള 10 ഡി ​ഫോം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​ധാ​ർ ന​ന്പ​രോ എ​ൻ റോ​ൾ​മെ​ന്‍റ് സ്ലി​പ്പു​ക​ളോ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഇ​പി​എ​ഫ്ഒ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.