ഇ​ന്ത്യ​യി​ലെ ഏ​ക സ​ജീ​വ അ​ഗ്നി​പ​ർ​വ​തം വീ​ണ്ടും പൊ​ട്ടി
Friday, February 17, 2017 6:51 PM IST
പോ​ര്‍​ട്ട്ബ്ള​യ​ര്‍: ഇ​ന്ത്യ​യി​ലെ ഒ​രേ​യൊ​രു സ​ജീ​വ അ​ഗ്നി​പ​ർ​വ​ത​മാ​യ ബാ​ര​ൻ ദ്വീ​പി​ലെ അ​ഗ്നി​പ​ർ​വ​തം വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചു. അ​ഗ്നി​പ​ര്‍​വ​ത​ത്തി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ലാ​വ​യും പു​ക​യും ഉ​യ​രു​ന്നു​ണ്ട്. ലാ​വ ക​ട​ലി​ലേ​യ്ക്ക് ഒ​ഴു​കു​ന്ന​തി​നാ​ല്‍ അ​പ​ക​ട ഭീ​ഷ​ണി ഇ​ല്ലെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​വി​ജ്ഞാ​നീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​അ​ഭ​യ് മ​ധോ​ൽ​ക്ക​ർ പ​റ​ഞ്ഞു.

ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ദ്വീ​പാ​ണ് ബാ​ര​ന്‍ ദ്വീ​പ്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 354 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​ദ്വീ​പ് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്നും 2250 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഒ​രു സ​മു​ദ്രാ​ന്ത​ര അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​മാ​ണ്. പ​ത്തു ച.​കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ഏ​ക​ദേ​ശ വൃ​ത്താ​കാ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബാ​ര​ൻ ദ്വീ​പു​ത​ന്നെ​യാ​ണ്, തെ​ക്ക​നേ​ഷ്യാ പ്ര​ദേ​ശ​ത്തി​ൽ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട ഒ​രേ​യൊ​രു സ​ജീ​വ അ​ഗ്നി​പ​ർ​വ​തം. ഇ​തി​ന്18 ല​ക്ഷം വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം നി​ർ​ണ​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

2005 ലാ​ണ് ഈ ​അ​ഗ്നി പ​ര്‍​വ​തം അ​വ​സാ​നം പൊ​ട്ടി​ത്തെ​റി​ച്ച​ത്. 1787 ലാ​ണ് ബാ​രെ​ൻ ദ്വീ​പി​ന്‍റെ ആ​ദ്യ സ്ഫോ​ട​നം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.