മറീന ബീച്ചിൽ പോലീസ് സുരക്ഷ ശക്തമാക്കി
Friday, February 17, 2017 4:56 AM IST
ചെന്നൈ: ശനിയാഴ്ച രാവിലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിൽ വിശ്വാസവോട്ട് നേടാനിരിക്കെ ചെന്നൈ മറീന ബീച്ചിൽ പോലീസ് സുരക്ഷ ശക്തമാക്കി. പുതിയ മന്ത്രിസഭക്കെതിരേ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇത്. പളനിസാമി മന്ത്രിസഭയ്ക്കെതിരേ സമരം ശക്തമാക്കുമെന്ന് പനീർശെൽവം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.