ശശികലയെയും പളനിസാമിയെയും അണ്ണാ ഡിഎംകെയിൽനിന്ന് പുറത്താക്കി ഒപിഎസ്
Friday, February 17, 2017 4:13 AM IST
ചെന്നൈ: അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഒ. പനീർശെൽവം വിഭാഗം. ശശികലയുടെ അനന്തരവൻ ടി.ടി.വി. ദിനകരനെയും എസ്. വെങ്കിടേഷിനെയും 13 എംഎൽഎമാരെയും പുറത്താക്കിയതായി പനീർശെൽവം വിഭാഗത്തിൽ ചേർന്ന അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ. മധുസുദനൻ പറഞ്ഞു.

ടി.ടി.വി. ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയ നടപടി നിയമവിരുദ്ധമാണ്. അഞ്ചു വർഷം പാർട്ടി അംഗമായിരുന്ന ആളെ മാത്രമേ പാർട്ടിയിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കാൻ കഴിയുകയുള്ളുവെന്നും മധുസുദനൻ പറഞ്ഞു. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പളനിസാമി നിയമസഭയിൽ വിശ്വാസവോട്ട് നേടാനിരിക്കെയാണ് ശശികലയെയും സംഘത്തെയെയും പുറത്താക്കിയതായി ഒപിഎസ് വിഭാഗം അറിയിച്ചിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.