ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിൽ തീപിടിത്തം
Friday, February 17, 2017 3:00 AM IST
ബംഗളൂരു: ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിലെ രാസമാലിന്യങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. വ്യവസായ ശാലകളിൽനിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങൾ ബെലന്തൂർ തടാകത്തിൽ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമാണ്.

അതേസമയം, അടിക്കടി തടാകത്തിനു തീപിടിക്കുന്നതു പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. മാലിന്യങ്ങൾ നീക്കാൻ അനുവദിച്ച കോടികൾ പാഴായതായും റിപ്പോർട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.