കായംകുളത്ത് വാഹനാപകടം: നിരവധി പേർക്ക് പരിക്ക്
Friday, February 17, 2017 2:37 AM IST
കായംകുളം: ദേശീയപാതയിൽ കായംകുളം ഇടശേരി ജംഗ്ഷനിൽ പാഴ്സൽ വാനിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അഞ്ചോളം പേർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർക്കും നാലോളം യാത്രക്കാർക്കും വാനിലെ ഡ്രൈവർക്കും വാനിലുണ്ടായിരുന്ന മറ്റൊരാൾക്കുമാണ് പരിക്കേറ്റത്.

രാവിലെ 9.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിൽ വന്ന സൂപ്പർ ഫാസ്റ്റ് വാനിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.