Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സിപിഐയെ വിമർശിച്ച് ഇ.പി. ജയരാജൻ
Friday, February 17, 2017 2:17 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കണ്ണൂർ: സിപിഐയെ വിർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ ഇ.പി. ജയരാജൻ വീണ്ടും രംഗത്ത്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നിൽക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ് ചിലരെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു കോളജിലെ സമരത്തെ ഗവണ്‍മെന്‍റ് വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നൽകുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയ ജീർണതയാണെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും വർധിച്ച പിന്തുണയിലും വളർച്ചയിലും അസൂയപൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ സമൂഹത്തെ മലീമസമാക്കുകയാണ്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതുപക്ഷത്തു നിൽക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ്, എസ്എഫ്ഐയെ കരിവാരിത്തേക്കാൻ നടക്കുന്ന ചിലർ.

വിദ്യാർഥി സമൂഹത്തിന്‍റെ ജീവൽ പ്രശ്നങ്ങളെ മുൻനിർത്തി തീക്ഷ്ണ സമരങ്ങളേറ്റെടുത്ത് വളർന്നുവന്ന എസ്എഫ്ഐ കേരളത്തിലെ വിദ്യാർഥി സമൂഹം നെഞ്ചേറ്റി വളർത്തുന്ന വിദ്യാർഥി പ്രസ്ഥാനമായതുകൊണ്ടാണ് എല്ലാ സർവകലാശാലകളിലും മഹാഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിന്‍റെ വിജയപതാക പാറുന്നത്. അരാഷ്ട്രീയം വളർന്നുവരുന്ന ക്യാന്പസുകളുടെ നാഡീസ്പന്ദനമറിഞ്ഞ് സമരപ്രക്ഷോഭങ്ങളേറ്റെടുത്ത് മുന്നേറുന്ന എസ്എഫ്ഐയും വർഗീയ-ഫാസിസ്റ്റ് ഭീകരത വളർന്നുവരുന്ന നാടിന്‍റെ ഹൃദയമിടിപ്പ് മനസിലാക്കി വർഗീയ-ഫാസിസ്റ്റുകൾക്കെതിരെ നെഞ്ചുവിരിച്ച് പോരാട്ടവീറോടെ നിൽക്കുന്ന ഡിവൈഎഫ്ഐയും വർഗീയ വൈതാളികൾക്കും ഫാസിസ്റ്റുകൾക്കും അലോസരമാണ്. അത് അംഗീകരിക്കാനാവാത്തവർ, വർഗീയ-ഫാസിസ്റ്റ് ശക്തികളോടൊപ്പവും എൽഡിഎഫ് വിരുദ്ധരോടൊപ്പവും തോൾചേർത്ത് നടത്തുന്ന പ്രകടനങ്ങൾ അവസാനിപ്പിക്കണം.

ഒരു കോളേജിലെ സമരത്തെ ഗവർമെന്‍റ് വിരുദ്ധ കലാപമാക്കി മാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നൽകുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയ ജീർണതയാണ്. വാചക വിരുന്നുകളിലൂടെ ആ ജീർണതയെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യവുമാണ്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് തേർവാഴ്ചയ്ക്ക് ഹാലേലുയ്യ പാടി അധികാരം പങ്കിട്ടവർ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നുള്ളതാണ് ചരിത്രം.

കേരള ലോ അക്കാഡമിക്ക് ഭൂമി നൽകിയതു ആരാണെന്നത് രഹസ്യമല്ല. ആ ചെയ്തിയും അവസരവാദവും പുറത്തു വരുന്പോൾ പ്രായശ്ചിത്തം ചെയ്യുവാൻ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും മെക്കിട്ടുകയറുന്നത് രാഷ്ട്രീയ മര്യാദയുമല്ല, സാമാന്യ മര്യാദയുമല്ല. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹ്യസേവനമേഖലയിലെ ഏജൻസികൾക്കും പാറശാല മുതൽ മഞ്ചേശ്വരംവരെ സാമൂഹ്യസേവനം മുൻനിർത്തിയുള്ള ആവശ്യങ്ങൾക്ക് വിവിധ ഗവണ്‍മെന്‍റുകൾ ഭൂമി പതിച്ചുനൽകിയിട്ടുണ്ട്. അവയെല്ലാം ക്രമപ്രകാരവും നീതിയുക്തവുമായാണ് വിനിയോഗിക്കപ്പെടുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്യുവാൻ നിയമവ്യവസ്ഥ അനുവദിക്കില്ല. അത് സാക്ഷരരായ ഏവർക്കും അറിവുള്ളതാണ്. റവന്യൂ ഭൂമി പതിച്ചെടുത്തു കെട്ടിടം പണിതു മേൽ വാടകയ്ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവർ നാട്ടിലുണ്ട്. അത്തരക്കാർക്കു പോലും നിയമ പരിരക്ഷ നൽകിയത് ആരാണെന്നു ഓർത്താൽ നല്ലത്.

രാഷ്ട്രീയമായി ശ്രദ്ധ നേടാനുള്ള അഭ്യാസങ്ങൾ അതിരുവിടുന്നത് ശുഭകരമല്ല. ഗവണ്‍മെന്‍റിനെ ദുർബലപ്പെടുത്തുവാൻ ശത്രുക്കൾക്ക് ആയുധം നൽകുന്നത് അപലപനീയമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതു പക്ഷ ശക്തികൾക്ക് സഹായം നൽകുകയും ചെയ്യുന്നത് മിതമായി പറഞ്ഞാൽ ഇരിക്കുന്ന കൊന്പ് മുറിക്കാൻ നോക്കലാണ്.

ഇടതുപക്ഷശക്തികളെ ദുർബലപ്പെടുത്തി ഫാസിസ്റ്റ് വർഗീയ ഭീകരതയ്ക്ക് വളക്കൂറുണ്ടാക്കിക്കൊടുക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും ഇത്തരം ആളുകൾ പിൻമാറിയില്ലെങ്കിൽ ഇപ്പോൾ കൂടെനിൽക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുന്ന ദയനീയ സ്ഥിതിയിലേക്ക് അധഃപതിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാറ്റ് ആഞ്ഞു വീശി: റിപ്പോർട്ടറും കുടയും പറപറന്നു !
അ​ഴി​മ​തി​ക്കേ​സ്: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് മേ​ൽ കു​റ്റം ചു​മ​ത്തി
ഇ​ടു​ക്കി​യി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ
നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച കോ​ഴി വ​ണ്ടി​ക​ൾ പി​ടി​കൂ​ടി
അല്‍-ക്വയ്ദയു‌‌ടെ തടവിലായിരുന്ന സ്വീഡിഷ് പൗരനെ മോചിപ്പിച്ചു
വാൾട്ട് ഡിസ്നിയുടെ സ്കെച്ചിന് റിക്കാർഡ് തുക
ഭീകരവാദത്തെ തുടച്ചു നീക്കാൻ കൈകോർക്കുമെന്ന് ഇന്ത്യയും അമേരിക്കയും
മോദിയുടെ സാന്പത്തിക പരിഷ്കാരങ്ങളെ പ്രശംസിച്ച് ട്രംപ്
മോദിക്ക് വൈറ്റ്ഹൗസിൽ ഊഷ്മള വരവേൽപ്
സയ്യിദ് സലാഹുദ്ദീൻ ആഗോള ഭീകരനെന്ന് അമേരിക്ക
ജ​യി​ലി​ൽ ക​ലാ​പം; ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​ക്കെ​തി​രെ കേ​സ്
മുസ്‌ലിം രാജ്യങ്ങൾക്ക് യാ​ത്രാ​വി​ല​ക്ക്‌; ട്രംപിന്‍റെ ഉത്തരവിന് കോ​ട​തി​യു​ടെ പ​ച്ച​ക്കൊ​ടി
കൂ​ട്ട​ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മം; ഭാ​ര്യ​ക്കും മ​ക​നും പി​ന്നാ​ലെ ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു
ന​ടി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; സ​ലിം കു​മാ​ർ മാ​പ്പു പ​റ​ഞ്ഞു
സുഷമയുടെ മീരാ വിമർശനത്തിന് കോൺഗ്രസിന്‍റെ മറുപടി
കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി
ബീ​ഫ് വി​ള​മ്പി; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ ഗോ​മൂ​ത്രം ത​ളി​ച്ചു
സ്വാ​ശ്ര​യ ഫീ​സ് വ​ർ​ധ​ന; പാ​വ​പ്പെ​ട്ട​വ​രെ മ​റ​ന്നാ​ണെ​ന്ന് ചെ​ന്നി​ത്ത​ല
കോ​ട​തി​ക്ക് വ​ഴ​ങ്ങി ബി​സി​സി​ഐ; ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​മ്മി​റ്റി
അ​തി​ർ‌​ത്തി​യി​ൽ ചൈ​ന​യു​ടെ പ്ര​കോ​പ​നം; സൈ​ന്യ​ത്തി​ന്‍റെ ബ​ങ്ക​റു​ക​ൾ ത​ക​ർ​ത്തു
ബി​ജെ​പി വേ​ദി​യി​ൽ മാ​ണി; താമരപ്പൂച്ചെണ്ട് നൽകി കുമ്മനത്തിന്‍റെ സ്വീകരണം
വാഹനം ഗട്ടറിൽ വീണു; യുവതി കാറിനുള്ളിൽ പ്രസവിച്ചു
ക​ണ​മ​ല​പ്പാ​ലം അ​പ​ക​ട​ത്തി​ൽ; കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​കി​മാ​റി
ഇ​ന്ത്യ-​അ​ഫ്ഗാ​ൻ ആ​കാ​ശ ഇ​ട​നാ​ഴി ഇ​ന്ത്യ​യു​ടെ ദു​ർ​വാ​ശി​യെ​ന്ന് ചൈ​ന
എം​ബി​​എ​സി​ന് അ​ഞ്ച് ല​ക്ഷം പോ​ര; മാ​നേ​ജു​മെ​ന്‍റു​ക​ൾ കോ​ട​തി​യി​ലേ​ക്ക്
കൂ​ട്ട​ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മം; അമ്മയും മകനും മരിച്ചു, പിതാവും ഇളയകുട്ടിയും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ‌
മയക്കുമരുന്ന് തടയുകയാണ് സർക്കാരിന്‍റെ മുഖ്യനയം: മുഖ്യമന്ത്രി
സ്വാ​ശ്ര​യ ഫീ​സ് വ​ർ​ധ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് എ​ഐ​എ​സ്എ​ഫ്
അസഹിഷ്ണുത: ജനങ്ങളോട് ഐക്യത്തിൽ തുടരണമെന്ന് മമത
സലിംകുമാർ കുഷ്ഠം ബാധിച്ച ശുംഭൻ: ബൈജു കൊട്ടാരക്കര
മെട്രോയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ യാത്ര: നിയമ നടപടികൾ സ്വീകരിക്കുമെന്നു കെഎംആർഎൽ
സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; 85 ശതമാനം സീറ്റിൽ 5.5 ലക്ഷം
ജമ്മു കാഷ്മീരിൽ സൈന്യത്തിനു പൂർണ സ്വാതന്ത്ര്യം നൽകണം: മുലായം സിംഗ്
ജയിലിൽ കലാപം: ഇന്ദ്രാണി മുഖർജിയടക്കം 200 പേർക്കെതിരേ കേസെടുത്തു
റഷ്യ എസ്‌യു-30 വിമാനങ്ങൾ നൈജീരിയയ്ക്ക് വിൽക്കുന്നു
രാം നാഥ് കോവിന്ദ് ബുധനാഴ്ച ജമ്മു കാഷ്മീരിൽ
കാറ്റിലും മഴയിലും വീട് തകർന്ന് സ്ത്രീ മരിച്ചു
ഇടുക്കിയിൽ ചൊവ്വാഴ്ച എസ്എൻഡിപി ഹർത്താൽ
ലൂപിൻ ലിമിറ്റഡ് കന്പനി സ്ഥാപകൻ ദേശ് ബന്ധു ഗുപ്ത അന്തരിച്ചു
ഈദ് നമസ്കാരങ്ങൾക്കു ശേഷം കാഷ്മീരിൽ വീണ്ടും സംഘർഷം
പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണ്‍ കണ്ടെടുത്തു
ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി
മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർ മരിച്ചു
നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണം: വി.എസ്
ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു
മിസ് ഇന്ത്യ പട്ടം-2017 മാനുഷി ചില്ലാർക്ക്
ഷിംലയിൽ വാഹനാപകടം: ഏഴ് മരണം
കൊടിമരം കേടുവരുത്തിയ സംഭവം: കേന്ദ്ര ഇന്‍റലിജൻസ് അന്വേഷിക്കുന്നു
ആലുവയിൽ ബസപകടം: 16 പേർക്ക് പരിക്ക്
തന്നെ തേജോവധം ചെയ്യാൻ ശ്രമമെന്ന് ദിലീപ്
സമൂഹമാധ്യമങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനു സുഷമ സ്വരാജ് ഉത്തമ ഉദാഹരണം: മോദി
പാക്കിസ്ഥാനിലെ എണ്ണ ടാങ്കർ അപകടം: മരണസംഖ്യ 150 കടന്നു
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ പൾസർ സുനിയുടെ മൊഴി
ശബരിമലയിലെ കൊടിമരം നശിപ്പിച്ച സംഭവം: ആചാരമാണ്; അട്ടിമറിയല്ലെന്ന് പോലീസ്
മതിലകം കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
യുഎസിൽ ഗവണ്‍മെന്‍റ് സൈറ്റുകൾ ഐഎസ് ഹാക്ക് ചെയ്തു
മെട്രോയിൽ പോലീസുകാർ ഓസിനു യാത്ര ചെയ്യുന്നു; പരാതിയുമായി കെഎംആർഎൽ
ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവം: പൾസർ സുനിയുടെ സഹതടവുകാർ അറസ്റ്റിൽ
ശബരിമലയിലെ സ്വർണ കൊടിമരത്തിനുണ്ടായ കേടുപാട് പരിഹരിച്ചു
മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; എങ്കിലും ജോസഫ് പ്രതീക്ഷയിലാണ്
ക്ലാ​സി​ക് ക്വി​റ്റോ​വ; ക്ലാ​സി​ക് കി​രീ​ടം
കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍​സ് ക​പ്പ്: സെ​മി ലൈ​ന​പ്പാ​യി
കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​ത് മ​ര​ണം
ബി​ജെ​പി നേ​താ​വി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തി വ​നി​താ പോ​ലീ​സ്; സം​ഭ​വം നെ​റ്റി​ൽ വൈ​റ​ൽ
താ​ലി​ബാ​ൻ ആ​ക്ര​മ​ണം സ​ൽ​മ അ​ണ​ക്കെ​ട്ടി​നു നേ​ർ​ക്ക​ല്ലെ​ന്ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി
കരീബിയയിൽ ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം
പ്ര​വാ​സി​ക​ളെ നി​ക്ഷേ​പം ന​ട​ത്താ​ൻ ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.