പാന്പാടി നെഹ്റു കോളജ് തുറന്നു
Friday, February 17, 2017 12:55 AM IST
തൃശൂർ: പാന്പാടി നെഹ്റു കോളജിൽ ക്ലാസുകൾ പുനരാംരംഭിച്ചു. വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് 42 ദിവസമായി കോളജ് അടച്ചിട്ടിരിക്കുകയായിരുന്നു. എഡിഎമ്മിന്‍റെ നിരീക്ഷണത്തിലാണ് കോളജിന്‍റെ പ്രവർത്തനം. കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനമായിരുന്നത്. വിദ്യാർഥി സമരം അവസാനിപ്പിച്ചതിനെ തുടർന്ന് പാലക്കാട് ലക്കിടി ജവഹർലാൽ നെഹ്റു കോളജും ഇന്ന് തുറന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.