പി. കൃഷ്ണദാസ് മുൻകൂർ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്
Friday, February 17, 2017 10:40 AM IST
തൃശൂർ: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ഒന്നാം പ്രതിയായ ചെയർമാൻ പി. കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം. പ്രതിഭാഗം അഭിഭാഷകർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജിഷ്ണുവിന്‍റെ ബന്ധുക്കൾ ആരോപിച്ചു.

കളക്ടർ പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കണം എന്ന് കാണിച്ചാണ് കൃഷ്ണദാസ് മുൻകൂർ ജാമ്യാപേക്ഷ നേടിയത്. എന്നാൽ ഈ മീറ്റിംഗ് 15നു തന്നെ നടന്നു കഴിഞ്ഞിരുന്നു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.