വെനസ്വേലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം
Friday, February 17, 2017 9:50 AM IST
കരാകാസ്: വെനസ്വേലയിലെ കരാബോബോയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 16 പേർ മരിച്ചു. അന്പതോളം പേർക്കു പരിക്കേറ്റു. ഗിജിയു-വലൻസിയ ഹൈവേയിൽ വെള്ളിയാഴ്ച രാവിലെ 6.30 നാണ് അപകടമുണ്ടായത്. സിമന്‍റ് മിക്സർ ട്രക്കുമായാണ് ബസ് കൂട്ടിയിടിച്ചത്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ട്. അപകടത്തിൽ ഇരു ബസും ട്രക്കും പൂർണമായി തകർന്നതായും പോലീസ് അറിയിച്ചു.