പ്രായം പ്രശ്നമല്ല; 64 വയസുകാരി ഇരട്ട കുട്ടികളുടെ അമ്മയായി
Thursday, February 16, 2017 7:27 PM IST
‌ബർഗോസ്: സ്പെയിനിൽ 64 വയസുകാരി ഇരട്ട കുട്ടികളുടെ അമ്മയായി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്പാനീഷ് വനിത ‌ആണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നൽകിയത്. വടക്കൻ സ്പെയിനിലെ ബർഗോസിലുള്ള റെകോലെറ്റസ് ആശുപത്രിയിലാണ് പ്രസവം. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞവർഷം അമൃത്സറിൽ 70 വയസുകാരി കുഞ്ഞിന് ജന്മം നൽകിയിരുന്നു. മൊഹിന്ദർ സിംഗ് ഗിൽ- ദൽജിർ കൗർ ദന്പതികളാണ് കുഞ്ഞ് ജനിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.