വ്യാജ കറൻസി വിതരണം; സ്ത്രീ അറസ്റ്റിൽ
Friday, February 17, 2017 3:53 AM IST
ആഗ്ര: ഇന്ത്യയിൽ വ്യാജ കറൻസി വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയെന്നു കരുതുന്ന സ്ത്രീയെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. ഫാത്തിമ(43) ആണ് പിടിയിലായത്. ആഗ്രയിലെ സുശീൽ നഗറിലുള്ള വീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ആയിരം രൂപയുടെ രണ്ടു വ്യാജ കറൻസികളും ചില രേഖകളും ഫാത്തിമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

ഫാത്തിമ ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തിയിരുന്നെന്ന് ബാങ്കിംഗ് രേഖകൾ തെളിയിക്കുന്നതായി എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞവർഷം മാൽഡയിൽ നിന്ന് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അബ്ദുൾ ഇസ്ലാമും ആയി ഇവർക്ക് ബന്ധമുള്ളതായാണ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.