ഇടമലക്കുടിയിൽ നവജാത ശിശു ചികിത്സ ലഭിക്കാതെ മരിച്ചു
Wednesday, February 8, 2017 6:53 AM IST
ഇടമലക്കുടി: ഇടമലക്കുടിയിൽ മതിയായ ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചു. മേൽപത്താംകുടി സ്വദേശി സുനിതയുടെ ആണ്‍കുട്ടിയാണ് ജനിച്ച ഉടൻ മരിച്ചത്.

രാവിലെ, പ്രസവവേദന കലശലായതിനെ തുടർന്ന് സുനിതയെ ഇടമലക്കുടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ഇവിടെവച്ച് പ്രസവം നടത്തുകയായിരുന്നു. പ്രസവിച്ച ഉടൻതന്നെ കുട്ടി മരിച്ചു. ഇടമലക്കുടിയിൽ ചികിത്സയ്ക്കുള്ള മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ ആരോഗ്യനില വഷളായ സുനിതയെ തുടർന്ന് മൂന്നാറിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സുനിതയെ കോട്ടയത്തെ ആശുപത്രിയിലേക്കു മാറ്റാൻ ആലോചിക്കുന്നുണ്ട്.

ആറു മാസത്തിനിടെ ഇതു മൂന്നാമത്തെ കുട്ടിയാണ് മതിയായ ചികിത്സ ലഭിക്കാതെ ഇടമലക്കുടിയിൽ മരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.