ലഷ്കർ ഇ ത്വയ്ബയും ഹിസ്ബുൾ മുജാഹുദീനും കൈകോർത്തെന്നു സൂചന
Wednesday, January 11, 2017 9:29 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലഷ്കർ ഇ ത്വയ്ബയും ഹിസ്ബുൾ മുജാഹുദീനും കൈകോർത്തതായി സൂചന. നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ഇതു സംബന്ധിച്ചു സൂചനയുള്ളത്. മഞ്ഞുമൂടിയ വഴിയിലൂടെ രണ്ടു സംഘടനയുടെയും അംഗങ്ങൾ എകെ 47 തോക്കുമായി നടക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങളിൽ തെളിയുന്നത്.

ദക്ഷിണ കാഷ്മീരിൽ എവിടെയോ ആണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന സൂചന. ഈ അടുത്തദിവസങ്ങളിലുണ്ടായ മഞ്ഞുവീഴ്ചയാണ് വീഡിയോയിൽ ദൃശ്യമാകുന്നതെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.