രജനികാന്തിന്റെ മകൾ വിവാഹ മോചിതയാകുന്നു
Friday, December 23, 2016 3:02 PM IST
ചെന്നൈ: രജനികാന്തിന്റെ മകൾ സൗന്ദര്യ വിവാഹ മോചിതയാകുന്നു. അശ്വിൻ രാംകുമാറുമായുള്ള ബന്ധം തുടരാനാവില്ലെന്നു കാണിച്ച് ചെന്നൈയിലെ കുടുംബ കോടതിയിൽ സൗന്ദര്യ വിവാഹമോചന കേസ് ഫയൽ ചെയ്തു. സൗന്ദര്യയും അശ്വിനും ഒരു വർഷമായി പിരിഞ്ഞു ജീവിക്കുകയാണ്.

നേരത്തെ, വിവാഹമോചനത്തെ സംബന്ധിച്ച വാർത്തകൾ സൗന്ദര്യ സ്‌ഥിരീകരിച്ചിരുന്നു. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകൾ ശരിയാണ്. ഒരു വർഷമായി തമ്മിൽ പിരിഞ്ഞാണ് ജീവിക്കുന്നത്. വിവാഹമോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും സൗന്ദര്യ ട്വിറ്ററിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.