ഇൻസാറ്റ് 3 വിക്ഷേപണം: ഐഎസ്ആർഒയെ രാഷ്ട്രപതി അഭിനന്ദിച്ചു
Friday, September 9, 2016 6:02 AM IST
ന്യൂഡൽഹി: ഇൻസാറ്റ് 3 യുടെ വിജയശിൽപികളായ ഐഎസ്ആർഒയിലെ ശാസ്ത്രജ്‌ഞൻമാരെ രാഷ്ട്രപതി പ്രണാബ് മുഖർജി അഭിനന്ദിച്ചു. വ്യാഴാഴ്ച വൈകുന്നേരം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽനിന്നുമാണ് ഇന്ത്യയുടെ അത്യാധുനിക കാലാവസ്‌ഥ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് 3 വിജയകരമായി വിക്ഷേപിച്ചത്.

പിഎസ്എൽവിക്കു ജിഎസ്എൽവി എഫ് 05 റോക്കറ്റാണ് ഇൻസാറ്റ് 3 ഡിആറിന്റെ വിക്ഷേപണത്തിനായി ഐഎസ്ആർഒ ഉപയോഗിച്ചത്. തദ്ദേശീയ ക്രയോജനിക് എൻജിന്റെ വിജയമാണ് ജിഎസ്എൽവി എഫ് 05 റോക്കറ്റ് ഉപയോഗിക്കുക വഴി ഐഎസ്ആർഒ കൈവരിച്ചിരിക്കുന്നത്.