പിഎഫ് ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു
Tuesday, April 19, 2016 11:06 AM IST
ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍നിന്നു തുക പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പിഎഫ് നിക്ഷേപത്തില്‍നിന്ന് 58 വയസാകുന്നതുവരെ നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കാനാകില്ലെന്ന നിയന്ത്രണമുള്‍പ്പെടെയുള്ള ഭേദഗതികളാണ് പിന്‍വലിച്ചത്. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍നിന്നും പിന്നാക്കം പോയത്. ഇളവുകളോടുകൂടിയ പുതിയ നിയമം ഓഗസ്റ് ഒന്നു മുതല്‍ നിലവില്‍ വരുമെന്നാണു തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.