ഹി​ൻ​ഡ​ൻ വ്യോ​മ കേന്ദ്ര​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് കടക്കാൻ ശ്രമം; യുവാവിനെ വെ​ടി​വ​ച്ചു വീ​ഴ്ത്തി
Wednesday, November 15, 2017 6:33 AM IST
ഗാ​സി​യാ​ബാ​ദ്: ഹി​ൻ​ഡ​ൻ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഢ് സ്വ​ദേ​ശി​യാ​യ സു​ജീ​ത്തി​നെ(25) ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. അ​തീ​വ സു​ര​ക്ഷ​യു​ള്ള വ്യോ​മ താ​വ​ള​ത്തി​ന്‍റെ മ​തി​ൽ ചാ​ടി ക​ട​ന്നു അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​ത്.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നു കാ​ലി​ന് വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ‍​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ജീ​ത്തി​ന് ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

പ​ത്താ​ന്‍​കോ​ട്ട് വ്യോ​മ​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ​തി​ന് സ​മാ​ന​മാ​യ ഭീ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ​യാ​ണ് സം​ഭ​വം. ഹി​ൻ​ഡ​ൻ വ്യേ​മ താ​വ​ളം ആ​ക്ര​മി​ക്കാ​ൻ ഭീ​ക​ര​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്.