ഇന്ത്യന്‍ ജയിലില്‍ വിജയ് മല്യക്ക് ഭീഷണിയില്ലെന്ന് ബ്രിട്ടനെ അറിയിക്കും
Wednesday, November 15, 2017 3:52 AM IST
ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ ജയിലില്‍ വിജയ് മല്യയുടെ ജീവന് ഭീഷണിയില്ലെന്ന് വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് കോടതിയെ അറിയിക്കും. മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലാണ് ഇന്ത്യ നിലപാട് അറിയിക്കുക.

ഇന്ത്യന്‍ ജയിലുകളില്‍ വളരെ മോശം അവസ്ഥയാണെന്ന ആരോപണവുമായി വിജയ് മല്യ നേരത്തേ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് മല്യക്കെതിരേയുള്ള സാമ്പത്തിക തട്ടിപ്പ് കേസ്.
RELATED NEWS