ഹാ​ജ​രി​നു പ​ക​രം ജ​യ്ഹി​ന്ദ്..! വി​വാ​ദ ഉ​ത്ത​ര​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ
Wednesday, September 13, 2017 7:31 PM IST
ഭോ​പ്പാ​ൽ: സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ചി​ത്ര നി​ർ​ദേ​ശ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. ക്ലാ​സി​ൽ കു​ട്ടി​ക​ളു​ടെ ന​ന്പ​ർ വി​ളി​ക്കു​ന്പോ​ൾ ഹാ​ജ​ർ പ​റ​യു​ന്ന​തി​നു പ​ക​രം ജ​യ്ഹി​ന്ദ് വി​ളി​ക്ക​ണ​മെ​ന്നാ​ണ് കു​ട്ടി​ക​ളോ​ടു ശി​വ്രാ​ജ് സിം​ഗ് ചൗ​ഹാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

ചെ​റു​പ്രാ​യ​ത്തി​ൽ കു​ട്ടി​ക​ളി​ൽ ദേ​ശ​സ്നേ​ഹം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​നി​ർ​ദേ​ശ​മെ​ന്നാ​ണു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ജ​യ് ഷാ ​ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സ​ത്ന​യി​ൽ തു​ട​ക്ക​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ സ​ത്ന​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ഉ​ത്ത​ര​വ് പ്ര​യോ​ഗ​ത്തി​ൽ വ​രും. പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും ഇ​ത് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ട് സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ദി​വ​സ​വും ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ണം, ദേ​ശീ​യ ഗാ​നം ആ​ല​പി​ക്ക​ണം എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​പ്പെ​ട്ടും ത​നി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ 10 ല​ക്ഷം രൂ​പ വേ​ണ​മെ​ന്നു പ​റ​ഞ്ഞും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ജ​യ് ഷാ ​മു​ന്പും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.