കുതിരാനിലെ ആദ്യ തുരങ്കം സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാകും
Saturday, August 12, 2017 1:36 PM IST
വ​ട​ക്ക​ഞ്ചേ​രി: തൃശൂർ-മണ്ണുത്തി ദേശീയപാതയിലെ കു​തി​രാ​നി​ലെ നിർമിക്കുന്ന തു​ര​ങ്കം പൂർത്തിയാകുന്നു. ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്തു​നി​ന്നും തു​ട​ങ്ങു​ന്ന ഇ​ട​തു​ഭാ​ഗ​ത്തെ ആ​ദ്യ​തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം അ​ടു​ത്ത​മാ​സം ഒ​ടു​വി​ൽ പൂ​ർ​ത്തി​യാ​കും. വ​ല​തു ​ഭാ​ഗ​ത്തെ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​റി​ലേ പൂ​ർ​ത്തി​യാ​കൂ.

ആ​ദ്യ​ തു​ര​ങ്ക​ത്തി​ൽ ഡ്രെ​യി​നേ​ജി​ന്‍റെ വ​ർ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു​ മു​ക​ളി​ൽ ന​ട​പ്പാ​ത​യ്ക്കു​ള്ള സ്ലാ​ബ് വാ​ർ​ക്ക​ലും ന​ട​ക്കു​ന്നു​ണ്ട്. 14 മീ​റ്റ​ർ വീ​തി​യു​ള്ള ട​ണ​ലി​നു​ള്ളി​ൽ ഇ​രു​ഭാ​ഗ​ത്തും ഒ​രു മീ​റ്റ​ർ മു​ത​ൽ ഒ​ന്നേ​കാ​ൽ മീ​റ്റ​ർ വ​രെ വീ​തി​യി​ൽ ന​ട​പ്പാ​ത കൂ​ടി​യാ​കു​ന്പോ​ൾ മൂ​ന്നു​വ​രി​പ്പാ​ത​യു​ടെ വീ​തി 11.07 മീ​റ്റ​റാ​യി കു​റ​യും.

തു​ര​ങ്ക​ത്തി​നു​ള്ളി​ൽ പാ​റ​ക​ൾ​ക്കു ബ​ല​ക്കു​റ​വു​ള്ള ഭാ​ഗ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റീ​ൽ റി​ബ്ബു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് മൂ​ടു​ന്ന ജോ​ലി​ക​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. 962 മീ​റ്റ​ർ ദൂ​ര​മു​ള്ള ഒ​രു തു​ര​ങ്ക​ത്തി​നു​ള്ളി​ൽ​ത​ന്നെ 500 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം സ്റ്റീ​ൽ റി​ബ്ബു​ക​ളു​ടെ ക​നം 50 ഇ​ഞ്ച് മു​ത​ൽ നൂ​റി​ഞ്ചു​വ​രെ കൂ​ടി​യി​ട്ടു​ണ്ട്.

ര​ണ്ടു തു​ര​ങ്ക​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​ന്നൂ​റു​മീ​റ്റ​ർ ഇ​ട​വി​ട്ടു​ള്ള ര​ണ്ട് ഇ​ട​നാ​ഴി​ക​ളും പാ​റ​പൊ​ട്ടി​ച്ച് തു​ര​ന്നു​ക​ഴി​ഞ്ഞു. തു​ര​ങ്ക​ങ്ങ​ൾ​ക്കു 10 മീ​റ്റ​റാ​ണ് ഉ​യ​രം. എ​ന്നാ​ൽ തു​ര​ങ്ക​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​നാ​ഴി​ക്ക് എ​ട്ടു​മീ​റ്റ​ർ ഉ​യ​ര​വും 11.2 മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ഏ​തെ​ങ്കി​ലും തു​ര​ങ്ക​ത്തി​നു​ള്ളി​ൽ അ​പ​ക​ട​മോ മ​റ്റോ സം​ഭ​വി​ച്ചാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ട​ത്തി​വി​ടു​ന്ന​തി​നു​ള്ള എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളാ​ണി​ത്.

തു​ര​ങ്ക​ത്തി​നു​ള്ളി​ലെ ഉ​റ​വ​ക​ളി​ൽ​ നി​ന്നു​ള്ള വെ​ള്ളം പൈ​പ്പു​വ​ഴി ഡ്രെ​യി​നേ​ജി​ലേ​ക്കു തി​രി​ച്ചു​വി​ടും. അ​ടു​ക്കു​ക​ളോ​ടെ ബ​ല​ക്കു​റ​വു​ള്ള പാ​റ​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ന്പു​കു​റ്റി​ക​ൾ അ​ടി​ച്ചി​റ​ക്കി പാ​റ​ക​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ആ​ദ്യ​ ട​ണ​ലി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും മു​ന്നി​ൽ 14 മീ​റ്റ​ർ അ​ധി​ക​മാ​യി സ്റ്റീ​ൽ റി​ബ്ബു​ക​ൾ സ്ഥാ​പി​ച്ച് പ്ര​വേ​ശ​ന​ക​വാ​ടം മ​നോ​ഹ​ര​മാ​ക്കും.

ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്തെ ആ​ദ്യ​തു​ര​ങ്ക​ത്തി​നു മു​ന്നി​ൽ പാ​ല​ങ്ങ​ൾ​ക്കും തു​ര​ങ്ക​ത്തി​നും ഇ​ട​യ്ക്കു മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള പാ​റ​ക്കു​ന്ന് ഇ​നി​യും പൊ​ട്ടി​ച്ചു​നീ​ക്ക​ണം. ട​ണ​ലു​ക​ളി​ലെ ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ൾ, പ്ര​ത​ല ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യും ശേ​ഷി​ക്കു​ന്നു. ഈ ​ജോ​ലി​ക​ളെ​ല്ലാം പ്രധാന ക​രാ​ർ ക​ന്പ​നി​യാ​യ കെ​എം​സി​യാ​ണ് ചെ​യ്യേ​ണ്ട​ത്. തു​ര​ങ്ക​നി​ർ​മാ​ണം ന​ട​ത്തു​ന്ന പ്ര​ഗ​തി ക​ന്പ​നി​യു​ടെ പ​ണി​ക​ൾ ഡി​സം​ബ​റോ​ടെ തീ​ർ​ന്നേ​ക്കാ​മെ​ങ്കി​ലും മ​റ്റു പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ൻ 2018 മാ​ർ​ച്ച് വ​രെ കാ​ത്തി​രി​ക്ക​ണം.