തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​മു​ണ്ട്; പാ​ക്കി​സ്ഥാ​നു ഇ​ന്ത്യ​യു​ടെ മു​ന്ന​റി​യി​പ്പ്
Monday, July 17, 2017 4:41 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​ക്കാ​ൻ ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി ഇ​ന്ത്യ. ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൈ​നി​ക നേ​തൃ​ത്വ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മി​ലി​ട്ട​റി ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്.​ജ​ന​റ​ൽ എ.​കെ.​ഭ​ട്ട് പാ​ക്കി​സ്ഥാ​ൻ മി​ലി​ട്ട​റി ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യ​ക്ത​മാ​ക്കി. വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ട​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി. ഫോ​ണ്‍ സം​ഭാ​ഷ​ണം 10 മി​നി​റ്റ് നീ​ണ്ടു.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ പൂ​ഞ്ച്, ര​ജൗ​രി മേ​ഖ​ല​ക​ളി​ൽ പാ​ക്കി​സ്ഥാ​ൻ തു​ട​ർ​ച്ച​യാ​യി മോ​ട്ടോ​ർ ഷെ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ഡി​ജി​എം​ഒ പാ​ക്കി​സ്ഥാ​നു​മാ​യി ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ സൈ​നി​ക​നും ഒ​ൻ​പ​തു വ​യ​സു​ള്ള ബാ​ലി​ക​യും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.