ഖത്തർ വാർത്താ ഏജൻസി ഹാക്ക് ചെയ്തത് യുഎഇയെന്ന് റിപ്പോർട്ട്
Sunday, July 16, 2017 11:19 PM IST
വാഷിംഗ്ടണ്‍: ഖത്തർ വാർത്ത ഏജൻസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിനു പിന്നിൽ യുഎഇയാണെന്ന് റിപ്പോർട്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്.

മേയ് 23നാണ് ഖത്തർ വാർത്താ ഏജൻസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് അമീറിന്‍റെ പേരിൽ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. ഭീകര സംഘടനകളെ പിന്തുണച്ചുകൊണ്ടുള്ള ഈ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് അയൽരാജ്യങ്ങൾ ഖത്തറിനെതിരേ പിന്നീട് ഉപരോധം ഏർപ്പെടുത്തിയത്.

അതേസമയം, ഹാക്കിംഗിനു പിന്നിൽ തങ്ങളാണെന്ന അമേരിക്കയുടെ ആരോപണം നിഷേധിച്ച് യുഎഇ രംഗത്തെത്തി. ഈ റിപ്പോർട്ട് തെറ്റാണെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡർ യൂസഫ് അൽ ഒത്വയ്ബ പറഞ്ഞു. ഭീകര പ്രസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത്, യെമൻ, മാലദ്വീപ്, കിഴക്കൻ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.