രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
Monday, July 17, 2017 8:18 AM IST
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ സ്ഥാനാർഥി ബിഹാർ മുൻ ഗവർണർ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറുമാണു മത്സരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎൽഎമാരും പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് രേഖപ്പെടുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിലെ 62-ാം മുറിയിൽ വോട്ട് രേഖപ്പെടുത്തി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പാസാക്കിയതുപോലെ എല്ലാവരും പാർലമെന്‍റ് സമ്മേളനത്തിലും സഹകരിക്കണം. വർഷകാല സമ്മേളനം കാര്യക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 24ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എം​പി​മാ​ർ​ക്കാ​യി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ത്യേ​ക ബൂ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും എം​എ​ൽ​എ​മാ​ർ​ക്കാ​യും ബൂ​ത്തു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ 604-ാം ന​ന്പ​ർ മു​റി​യി​ലാ​ണ് വോ​ട്ടിം​ഗ് കേ​ന്ദ്രം.
RELATED NEWS