അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
Sunday, July 16, 2017 9:35 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച്, രാജോരി ജില്ലകളിൽ പാക് വെടിവയ്പ്. അന്താരാഷ്ട്ര അതിർത്തി ലംഘിച്ചാണു പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പൂഞ്ചിലെ ബാലകോട്, രാജോരിയിലെ മഞ്ജകോട് എന്നീ സ്ഥലങ്ങളെ കേന്ദ്രികരിച്ചായിരുന്നു പാക് ആക്രമണം.

കഴിഞ്ഞ ജൂണ്‍ മുതൽ പാക്കിസ്ഥാൻ അതിർത്തി ലംഘിച്ചു നടത്തിയ ആക്രമണങ്ങളിൽ മൂന്നു സൈനികർ ഉൾപ്പെടെ നാല് പേർ മരിച്ചിരുന്നു. 12 പേർക്കു പരിക്കേറ്റു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.