"കട്ടപ്പ' മാപ്പു പറഞ്ഞു; ബാഹുബലി കർണാടകം കാണും
Friday, April 21, 2017 11:01 AM IST
ബംഗളൂരു: കാവേരി നദീ തർക്കത്തിൽ നടത്തിയ പരാമർശത്തിൽ തെന്നിന്ത്യൻ നടൻ സത്യരാജ് മാപ്പു പറഞ്ഞു. ഒന്പതു വർഷം മുന്പ് നടത്തിയ പരാമർശത്തിനാണ് അദ്ദേഹം മാപ്പു പറഞ്ഞത്.

ബാഹുബലിയിൽ കട്ടപ്പയായി വേഷമിട്ട സത്യരാജ് കർണാടകത്തിലെ ജനങ്ങളോട് മാപ്പു പറഞ്ഞില്ലെങ്കിൽ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്ന ഏപ്രിൽ 28ന് വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു.