കറാച്ചി ഇന്ത്യാവിരുദ്ധ ഭീകരരുടെ കേന്ദ്രമെന്ന് റിപ്പോർട്ട്
Friday, February 17, 2017 12:00 PM IST
ബ്രസൽസ്: പാക്കിസ്ഥാനിലെ കറാച്ചി നഗരം ഇന്ത്യാവിരുദ്ധ ഭീകരരുടെ കേന്ദ്രമെന്നു റിപ്പോർട്ട്. ബ്രസൽസ് ആസ്ഥാനമായുള്ള സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പതിറ്റാണ്ടുകളായുള്ള മോശം ഭരണം കറാച്ചിയെ പൊട്ടിത്തെറിക്കാറായ പ്രഷർ കുക്കറിനു തുല്യമായി മാറ്റിയിരിക്കുകയാണ്. ഇന്ത്യാവിരുദ്ധ ഭീകര പ്രവർത്തനങ്ങൾ കറാച്ചിയിൽ ശക്തമാണ്. പാക് സൈന്യത്തിന്‍റെയും പോലീസിന്‍റെയും സഹായത്തോടെയാണ് ഇവിടെ ഭീകരപ്രവർത്തനങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലഷ്കർ ഇ തോയ്ബ, ജമാഅത്ത് ഉദ്ധവ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ ശക്തികേന്ദ്രം കറാച്ചിയാണ്. മദ്രസകളും സന്നദ്ധ സംഘടനകളും ഇവിടെ ഭീകരപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായാണ് വിവരം. ഇന്ത്യയിൽ നടന്നിരിക്കുന്ന ഭീകരാക്രമണങ്ങൾ പലതിലും കറാച്ചി കേന്ദ്രമായുള്ള ഭീകരസംഘടനകളാണ് പ്രവർത്തിച്ചിരുന്നത്. ഇത്തരത്തിലുള്ള ഭീകരസംഘനടകളുടെ വളർച്ച പാക്കിസ്ഥാൻ സർക്കാർ കണ്ടില്ല എന്നു നടിക്കുകയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.