വെല്ലിംഗ്ടണിൽ മഴ കളിച്ചു; ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം
Thursday, January 12, 2017 7:04 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ബംഗ്ലാദേശ് ഭേദപ്പെട്ട നിലയിൽ. മഴ വില്ലനായ ഒന്നാം ദിനം 40.2 ഓവർ മാത്രമാണ് മത്സരം നടന്നത്. കളിനിർത്തുമ്പോൾ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 154/3 എന്ന നിലയിലാണ്. അർധ സെഞ്ചുറി നേടിയ മോനിമുൾ ഹഖ് (പുറത്താകാതെ 64), തമീം ഇക്ബാൽ (56) എന്നിവരുടെ മികവിലായിരുന്നു ബംഗ്ലാദേശ് മുന്നേറ്റം. മോനിമുളിനൊപ്പം അഞ്ച് റൺസോടെ സാക്കിബ് അൽ ഹസനാണ് ക്രീസിൽ. കിവീസിന് വേണ്ടി ട്രെന്റ് ബോൾട്ട്, ടിം സൗത്തി, നീൽ വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.