അന്തർസർവകലാശാല അത്ലറ്റിക് മീറ്റ്: എംജിക്ക് സ്വർണം
Thursday, January 12, 2017 4:39 PM IST
കോയമ്പത്തൂർ: കോയമ്പത്തൂരിലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന അന്തർസർവകലാശാല അത്ലറ്റിക് മീറ്റിൽ എംജി സർവകലാശാലയുടെ ജിയോ ജോസിന് സ്വർണം. പുരുഷന്മാരുടെ ഹൈജമ്പിലാണ് ജിയോ ജോസ് സ്വർണം നേടിയത്. അന്തർസർകലാശാല അത്ലറ്റിക് മീറ്റിൽ കേരളത്തിലെ സർവകലാശാലയ്ക്ക് കിട്ടുന്ന ആദ്യ സ്വർണമാണിത്.

പുരുഷന്മാരുടെ നൂറു മീറ്ററിൽ എംജിയുടെ കെ.എസ്. പ്രണവും വനിതകളിൽ മഞ്ജുവും വെള്ളി നേടി.